Latest NewsIndiaNewsCrime

കൂലി കുറച്ചു നൽകി, മുതലാളിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ആഗ്ര: കൂലി കുറച്ചു തരുന്ന മുതലാളിയോട് പ്രതികാരം ചെയ്യാൻ അഞ്ച് വയസുകാരനായ മകനെ കൗമാരക്കാർ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തി. അലിഗഡിലെ രഘുപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കേസിലെ പ്രതികളായ രണ്ടുപേർക്കും പതിനാറ് വയസാണ് പ്രായം ഉള്ളത്.

പ്രതികൾക്ക് ദിനവും 30 മുതൽ 50 രൂപ വരെയായിരുന്നു കൂലിയായി നൽകിയിരുന്നത്. ഇതിൽ അസ്വസ്ഥരായ കൗമാരക്കാർ മുതലാളിയോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു ഉണ്ടായത്. ഫെബ്രുവരി 13ന് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മുതലാളിയുടെ മകൻ ആദിത്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു ചെയ്തത്. ആദിത്യയെ കാണാതായതോടെ പിതാവ് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഹിന്ദി ക്രൈം സീരിയലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button