KeralaLatest NewsNews

ബിനീഷ് കോടിയേരിയെ പുഷ്പം പോലെ ജയിലില്‍ നിന്ന് ഇറക്കികൊണ്ടു വരാനുള്ള ശ്രമത്തില്‍ സിപിഎമ്മും കോടിയേരി കുടുംബവും

 

ബിനീഷ് കോടിയേരിയെ പുഷ്പം പോലെ ജയിലില്‍ നിന്ന് ഇറക്കി കൊണ്ടു വരാനുള്ള ശ്രമത്തിലാണ് സിപിഎമ്മും കോടിയേരിയുടെ കുടുംബവും. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രണ്ടുതട്ടിലായിരിക്കുകയാണ്. ഒരാള്‍ ബിനീഷ് പ്രതിയെന്നും മറ്റേയാള്‍ പ്രതിയല്ലെന്നും പറയുന്നു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് ബെംഗളുരു ഹൈക്കോടതിയില്‍ നിന്നും ബിനീഷിന് ജാമ്യം ലഭിച്ചേക്കുമെന്ന പ്രതീക്ഷ ബിനീഷിന്റെ അഭിഭാഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്

Read Also : ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേര്‍ക്കാതെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അതേസമയം, ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികള്‍ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.

മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ കണ്ടെത്തലാണ് കോടതി ഗൗരവ പൂര്‍വം എടുക്കുന്നത്. ഇ.ഡി. ഉന്നയിക്കുന്ന സാമ്പത്തികവശങ്ങള്‍ കണക്കിലെടുക്കുമെങ്കിലും അത് പൂര്‍ണമായി കോടതി വിശ്വസിക്കില്ല.

കഴിഞ്ഞ ആഗസ്റ്റില്‍ എന്‍സിബി രജിസ്റ്റര്‍ ചെയ്ത ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദാണ് ബിനീഷിനെതിരെ മൊഴി നല്‍കിയത്. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷ് കോടിയേരിയാണെന്നായിരുന്നു മൊഴി.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവരും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും എന്‍സിബി കണ്ടെത്തി. തുടര്‍ന്ന് ബിനീഷിനെ ചോദ്യം ചെയ്തു എന്ന് മാത്രമാണ് ബിനീഷിനെപറ്റി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.

ബിനീഷില്‍ നിന്ന് എന്താണ് കണ്ടെത്തിയത് എന്നതിനെ കുറിച്ച് എന്‍സിബി നിശബ്ദത പാലിക്കുന്നു. ഒന്നും കണ്ടെത്താത്തതു കൊണ്ടാണ് അക്കാര്യങ്ങളെ കുറിച്ച് എന്‍സിബി നിശബ്ദത പാലിക്കുന്നതെന്നാണ് ബിനീഷിന്റെ അഭിഭാഷകര്‍ പറയുന്നത്

 

ബെംഗളൂരു സെഷന്‍സ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ അഭിഭാഷകര്‍. കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളിലെ ഈ വൈരുദ്ധ്യം കോടതിയില്‍ പ്രധാന്യത്തോടെ ഉന്നയിക്കാനാണ് തീരുമാനം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button