KeralaLatest NewsNews

ഐടി, ഐടി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാൻ തീരുമാനം

കേരള ഷോപ്പ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ്‌സ് തൊഴിലാളി ക്ഷേമബോർഡിനായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല

ഐടി, ഐടി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

കേരള ഷോപ്പ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ്‌സ് തൊഴിലാളി ക്ഷേമബോർഡിനായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. പെൻഷൻ, കുടുംബപെൻഷൻ, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ആനുകൂല്യം എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. പത്ത് ജീവനക്കാരിൽ താഴെയുള്ള ഐടി സംരംഭകരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.

അതേസമയം, സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ ഐടി അനുബന്ധ ജീവനക്കാർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജീവക്കാരും കുടുംബാംഗങ്ങളും ക്ഷേമനിധിയുടെ പരിധിയിൽ വരും. 18-നും 55-നും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് അംഗത്വത്തിന് അർഹത.

shortlink

Related Articles

Post Your Comments

Related Articles


Back to top button