Latest NewsUAENewsGulf

കാറും ട്രക്കും കൂട്ടിയിടിച്ച് യുഎഇയില്‍ അപകടം

ഷാര്‍ജ: യുഎഇയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. വ്യാഴാഴ്‍ച ഖോര്‍ഫകാന്‍ – ഷാര്‍ജ റോഡിലായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. നാല് ആംബുലന്‍സുകളും രണ്ട് പെട്രോൾ വാഹനങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി.

നാല് പേര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് ചികിത്സ നല്‍കിയതായി യുഎഇ നാഷണല്‍ ആംബുലന്‍സ് അധികൃതര്‍ അറിയിക്കുകയുണ്ടായി. പരിക്കേറ്റവരെ ഖോര്‍ഫകാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും വേഗത പരിധിയും റോഡിലെ നിയമങ്ങളും പാലിച്ചും മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം കാത്തുസൂക്ഷിച്ചും വാഹനങ്ങള്‍ ഓടിക്കണമെന്ന് അധികൃതര്‍‌ അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button