Latest NewsNattuvarthaNews

പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് അപകടം

തിരൂരങ്ങാടി ; ദേശീയപാതയിൽ അപകട പരമ്പര തുടരുന്നു. പിക്കപ്പ് ലോറി നിയന്ത്രണം വിട്ടതിനെ തുടർന്ന് 4 വാഹനങ്ങൾ അപകടത്തിൽ പെട്ടിരിക്കുന്നു. 2 ടിപ്പർ ലോറികൾ ഉൾപ്പെടെ 3 വാഹനങ്ങൾ അപകടത്തിൽ മറിഞ്ഞു. ഡ്രൈവർമാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7 ന് ആണ് അപകടം ഉണ്ടായിരിക്കുന്നത്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ടൈൽസുമായി പോകുയായിരുന്ന പിക്കപ്പ് ലോറിയാണ് അപകടം ആരംഭിച്ചത്.

പിക്കപ്പ് ലോറി എതിരെ വന്ന മണ്ണ് കയറ്റിയ ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു ഉണ്ടായത്. ഇടിയിൽ ടിപ്പർ ലോറി തൊട്ടുപിന്നിലുണ്ടായിരുന്ന, ശുദ്ധജലവിതരണത്തിന് പോകുകയായിരുന്ന മിനിലോറിക്ക് മുൻപിലേക്കു മറിഞ്ഞു. തുടർന്നും മുന്നോട്ട് പോയ പിക്കപ്പ് ലോറി മെറ്റലുമായെത്തിയ ടിപ്പർ ലോറിയിലുമിടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ട് വണ്ടികളും മറിഞ്ഞു.

വണ്ടികളിലെ ഡ്രൈവർമാരും ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ 2 മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പൊലീസ്, മോട്ടർ വാഹന വകുപ്പ്, ട്രോമാകെയർ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കുകയുണ്ടായത്. തിരൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി റോഡിൽ പരന്നൊഴുകിയ ഓയിലും മറ്റും വൃത്തിയാക്കി.

ഇതിനു ശേഷം, അപകട സ്ഥലത്ത് മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച ടോറസ് ലോറി ഡ്രൈവറെ പൊലീസ് കൈകാണിച്ചപ്പോൾ റോഡരികിൽ നിർത്തുന്നതിനിടെ കാറിലിടിച്ചും അപകടമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button