KeralaLatest NewsNews

“മായുന്ന ചെഗുവേര തെളിയുന്ന താമര, അരിവാളിൽ നിന്ന് താമരയിലേക്ക്” : അഡ്വക്കേറ്റ് എസ് സുരേഷിന്റെ നിരീക്ഷണങ്ങൾ

 

അഡ്വക്കേറ്റ് എസ് സുരേഷ്

കേരളവും, കോവളവും മാറുകയാണ്….
• മായുന്ന ചെ… തെളിയുന്ന താമര
• സഖാവിൽ നിന്ന് സഹോദരനിലേക്ക്…
•മാർക്സിൽ നിന്ന് മാനവ ദർശനത്തിലേക്ക്…..
•CPM ൽ നിന്ന് BJP യിലേക്ക്….
•അരിവാളിൽ നിന്ന് താമരയിലേക്ക്…
•ദേശീയതയിലേക്ക്…വികസന വീഥിയിലേക്ക്…..

വിഴിഞ്ഞം പദ്ധതി പ്രദേശത്തെ CPM ന്റെ തോട്ടം ബ്രാഞ്ചിലെ 24 അംഗങ്ങൾ,പനവിളയിലെ 9 അംഗങ്ങൾ നെല്ലിക്കുന്നിലെ 3,തലക്കോട് ബ്രാഞ്ച് കമ്മിറ്റിയിലെ 2 ഉൾപ്പെടെ 38 പാർട്ടി അംഗങ്ങളും തുറമുഖത്തും പരിസരത്തുമുള്ള രണ്ട് CITU യൂണിറ്റും അപ്പാടെയാണ് BJP യിലേക്ക് വന്നത്…

പശ്ചിമ ബംഗാളിന്റെ തനിയാവർത്തനം, കോവളത്തും…

# കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ CPMൽ നിന്നും കോൺഗ്രസ്സിൽ നിന്നുമായി ആയിരങ്ങളാണ് തിരുവനന്തപുരത്ത് BJP യിലേക്ക് വന്നത്…

അവരിൽ ഒരോരുത്തരേയും സംസ്ഥാന സമിതിയിൽ മുതൽ ബൂത്ത് കമ്മിറ്റിവരെ വിവിധ ചുമതലകളിൽ നിയോഗിച്ചതും പരമ്പരാഗത പാർട്ടി പ്രവർത്തകർക്ക് നൽകിയ അർഹിക്കുന്ന അംഗീകാരവും സ്നേഹാദരവുമാണ്

2009-ൽ 1,38,000 വോട്ട് കിട്ടിയ BJP ക്ക് 2019-ൽ 5,68,000 വോട്ടും ,ഒരു MLA യും, തിരുവനന്തപുരം നഗരസഭയിൽ 6 -ൽ നിന്ന് 35 കൗൺസിലർമാരും, പ്രതിപക്ഷ നേതൃസ്ഥാനവും, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും, ഇരുന്നൂറ്റി അൻപതോളം ജനപ്രതിനിധികളും, നാലു പഞ്ചായത്ത് ഭരണവും ലഭിച്ചതിന്റെ അടിസ്ഥാനം.

2015-ൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ കൂടിയ പാർലമെന്റിലെ രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. രാജ് നാഥ്‌ സിംഗ് ജി യുടെ പ്രസംഗം തിരുവനന്തപുരത്തെ പാർട്ടി പ്രവർത്തകർക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു. കോൺഗ്രസ്സ് ഉത്തരേന്ത്യയിൽ നിന്ന് മാത്രമല്ല ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുമാറ്റപ്പെടുന്നു എന്നതിന്റെ തെളിവാണ് തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ്സിനെ പിൻതള്ളി BJP പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയത് എന്നാണ് അദ്ദേഹം സോണിയാ ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞത്.

2016-ൽ BJP ദേശീയ കൗൺസിലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന ജനലക്ഷങ്ങൾ പങ്കെടുത്ത മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിയും, ശ്രീ. അമിത് ഷായും , കേന്ദ്രമന്ത്രിമാരായിരുന്ന ശ്രീ വെങ്കയ്യനായിഡുജിയും ശ്രീ.അരുൺ ജറ്റ്ലിയും, ശ്രീമതി.സുഷമാസ്വരാജും ഉൾപ്പെടെയുള്ള മുതിർന്ന കേന്ദ്രമന്ത്രിമാരും ഇന്ത്യയിലെ BJP മുഖ്യമന്ത്രിമാരും മാത്രം പങ്കെടുത്ത വേദിയിൽ ആമുഖ പ്രസംഗകനും, അവതാരകനും ആക്കാൻ വെറും ഒരു ജില്ലാ പ്രസിഡന്റ് മാത്രമായ എനിക്ക് അവസരം ലഭിച്ചത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ അപൂർവ്വഭാഗ്യമാണെങ്കിലും അത് തിരുവനന്തപുരത്ത് പാർട്ടിക്ക് ലഭിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് ഞാൻ കരുതുന്നത്. ….

സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ശ്രീ.വി.മുരളീധരനും, സഘടനാ സെക്രട്ടറി ശ്രീ K.R ഉമാകാന്തനും വഹിച്ച നേതൃത്വപരമായ പങ്ക് ഈ നേട്ടങ്ങൾക്ക് കരുത്ത് പകർന്നു. ശ്രീ.വി.മുരളീധരൻ മോദിജി മന്ത്രിസഭയിൽ അംഗമാക്കപ്പെട്ടതും മികവിന്റെ അംഗീകാരമാണ്..

മോദിജിയും അമിത് ജി ഷായും രാജ് നാഥ്‌ സിംഗ് ‌ജിയും വ്യക്തിപരമായി ഞങ്ങളോടും തിരുവനന്തപുരത്തോടും നിരന്തരം കാണിച്ച താല്പര്യവും വാത്സല്യവും ശ്രദ്ദേയമാണ്…

വിഴിഞ്ഞം തുറമുഖം, കഴക്കൂട്ടം – കാരോട് ദേശീയ പാത , തിരുവനന്തപുരം സ്മാർട്ട് സിറ്റി, ശിവഗിരി തീർത്ഥാടക സർക്യൂട്ട് , ശ്രീപത്മനാഭസ്വാമിക്ഷേത്ര സ്വദേശി ദർശൻ പദ്ധതി, അമൃത് പദ്ധതി,ഗോൾഫ് അക്കാഡമി തുടങ്ങി പതിനായിരത്തിലേറെ കോടിയുടെ വികസന പദ്ധതികൾ… ഇതെല്ലാം നമുക്ക് മോദിജി സർക്കാർ അനുവദിച്ചു…….

BJP ക്ക് ചരിത്ര മുന്നേറ്റം നൽകിയ നാടിനോടുള്ള നന്ദിയും ആയിരകണക്കായ പ്രവർത്തകരുടെ സമർപ്പണത്തിനുള്ള അംഗീകാരവുമാണ് ഈ കരുതൽ….

കഴിഞ്ഞദിവസം വിഴിഞ്ഞത്ത് CPM നേതാക്കൾ ഉൾപ്പെടെ BJP യിലേക്ക് വന്നത് ഇതിന്റെ തുടർച്ചയായ പുതിയൊരു മുന്നേറ്റത്തിന് ശക്തി പകരും….

2010-ലെ 6 കൗൺസിലറൻമാർ 2015-ൽ 35 ആയെങ്കിൽ 2016-ലെ 1 MLA യിൽ നിന്ന് 2021-ൽ നിരവധി MLA മാർ എന്നതാണ് നമ്മുടെ ലക്ഷ്യം….

ശ്രീ.കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ചരിത്രനേട്ടത്തിലേക്ക് BJP യെ എത്തിക്കും എന്നതിൽ സംശയമില്ല. BJP കോവളം മണ്ഡലം കമ്മിറ്റിക്കും, വിഴിഞ്ഞം
ഏരിയാ കമ്മിറ്റിക്കും അഭിനന്ദനങ്ങൾ. നവാഗതരായ സഹപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button