KeralaLatest NewsNewsBusiness

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഈ മാസത്തെ ഏറ്റവും കുറ‍ഞ്ഞ വിലയിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറ‍ഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില രേഖപ്പെടുത്തിയത്. ഈ മാസം മാത്രം പവന് 2,640 രൂപയാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായി ഇത് അഞ്ചാം ദിവസമാണ് സ്വർണ വില കുറഞ്ഞിരിക്കുന്നത്.

പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,160 രൂപയായിരിക്കുന്നു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ചാഞ്ചാട്ടത്തിലാണ് ഉള്ളത്. 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളിൽ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ൽ എത്തുകയുണ്ടായി.

കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും ചാഞ്ചാടി നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button