Latest NewsNewsIndiaCrime

യുവാവിനെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചിഴച്ച സംഭവം; ഭാര്യയും സഹോദരനും പിടിയിൽ

സൂററ്റ്: യുവാവിനെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചിഴച്ച സംഭവത്തിൽ ഭാര്യയും ഭാര്യാ സഹോദരനും അറസ്റ്റിൽ ആയിരിക്കുന്നു. ​ഗുജറാത്തിലെ സൂററ്റിലെ കഡോദരയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. കുടുംബവഴക്കിനെ തുടർന്നാണ് ബാൽകൃഷ്ണ റാത്തോഡ് എന്ന യുവാവിനെ അരകിലോമീറ്ററോളം ദൂരം വാഹനത്തിൽ കെട്ടിവലിച്ചത്. ഇയാളുടെ ഭാര്യ ശീതളിനെയും അവരുടെ സഹോദരൻ അനിലിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിക്കുകയുണ്ടായി. ബാൽകൃഷ്ണ റാത്തോഡിന്റെ ഭാര്യ ശീതളിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി കഡോദര പൊലീസ് അറിയിക്കുകയുണ്ടായി.

മിൽ തൊഴിലാളിയാണ് ബാൽകൃഷ്ണ. മദ്യപിച്ചെത്തിയ ഇയാൾ ഭാര്യ ശീതളിനെ മർ​ദ്ദിച്ചതായി പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ശീതൾ സഹോദരൻ അനിലിനെ വിളിച്ചു വരുത്തുകയുണ്ടായി. എന്നാൽ അതേസമയം ഇവർ തമ്മിലുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്ന് അനിൽ ബാൽകൃഷ്ണയെ മർദ്ദിക്കുകയും വാഹനത്തിന് പിന്നിൽ കെട്ടി വലിക്കുകയുമായിരുന്നു ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം കണ്ടു നിന്ന പ്രദേശവാസികളാണ് വാഹനം നിർത്തിച്ച് ബാൽ കൃഷ്ണയെ രക്ഷപ്പെടുത്തുകയുണ്ടായത്.

നാട്ടുകാർ അനിലിനെ മർദ്ദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയത്. റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്നു ഗുരുതരമായി പരുക്കേറ്റ ബാൽകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ബാൽകൃഷ്ണയുടെ നില ഗുരുതരമാണെന്നും അബോധാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button