KeralaLatest NewsNews

വാദങ്ങൾ പൊളിയുന്നു; ഫയലുകള്‍ മേഴ്സിക്കുട്ടിയമ്മ കണ്ടിരുന്നു, രേഖകൾ പുറത്ത്

ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നിർമിക്കുന്നതിന് ഇ.​എം.​സി.​സി​യുമായി ഒപ്പ് വെയ്ക്കും മുൻപ് ഇതുസംബന്ധിച്ച ഫയലുകൾ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടിരുന്നതായി ഇ-ഫയൽ രേഖകൾ. 2019 ആഗസ്ത് ഒൻപതിനായിരുന്നു ഫിഷറീസ് വകുപ്പിന്റെ അപേക്ഷയിൽ നടപടികൾ ആരംഭിച്ചത്. അതേവ്ർഷം ഒക്ടോബറിൽ ​ഫിഷറീസ്​ സെക്രട്ടറി ആയിരു​ന്ന കെ.​ആർ‍. ജ്യോതിലാല്‍ മന്ത്രിക്ക്​ ഫയല്‍ ആദ്യം കൈമാറി. അതേമാസം 21ന്​ ​തന്നെ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഫിഷറീസ്​ സെക്രട്ടറിക്ക്​ ഫയല്‍ തിരികെ ​നല്‍കി. ഇക്കാര്യങ്ങളെല്ലാം തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ, ഫയൽ താൻ കണ്ടിട്ടില്ലെന്ന മന്ത്രിയുടെ വാദങ്ങൾ പൊള്ളയാണെന്ന് തെളിയുകയാണ്.

Also Read:ഒത്തൊരുമിച്ച് മുന്നോട്ട്; സൗദി കിരീടാവകാശിയുമായി ഫോണിൽ സംസാരിച്ച് ഖത്തർ അമീർ

ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ് കരാര്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലായിരുന്നു മന്ത്രിക്കെരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

വിദേശ കപ്പലുകളെ നമ്മുടെ തീരത്തേക്ക് കൊണ്ടു വരാനുളള അപകടകരമായ നീക്കമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗൂഢാലോചനയാണ് നടത്തിയത്. ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. മന്ത്രി 2018ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയാണ് മന്ത്രി ഒപ്പിട്ട കരാറെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. അതേസമയം, ചെന്നിത്തലയുടെ ആരോപണങ്ങൾ മന്ത്രി തള്ളിക്കളയുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button