KeralaLatest NewsIndiaNews

ലൈഫ് മിഷൻ; അടിമുടി അഴിമതി, കൈക്കൂലി വാങ്ങിയത് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെന്ന് സിബിഐ സുപ്രീം കോടതിയിൽ

ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് സിബിഐ സുപ്രീം കോടതിയിൽ

ലൈഫ് മിഷൻ കേസിൽ അടിമുടി കൈക്കൂലി വാങ്ങൽ നടന്നതായി സി ബി ഐ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന വെളിപ്പെടുത്തി സി ബി ഐ. ലൈഫ് മിഷൻ കേസിലെ സി ബി ഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് ആരോപിച്ച സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജിയിൽ സുപ്രീം കോടതിയിൽ മറുപടി നൽകുകയായിരുന്നു സി ബി ഐ.

Also Read:ആഴിമലയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ തിരയിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി സന്തോഷ് ഈപ്പൻ കൈക്കൂലി നൽകിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സി ബി ഐ. കരാറിലെ പല ഇടപാടും നിയമ വ്യവസ്ഥകൾ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങിയിരിക്കുന്നത്. അതിനാൽ, കേസിലെ സമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നത് തുടരേണ്ടത് അത്യാവശ്യമാണെന്നും സി ബി ഐ കോടതിയിൽ വ്യക്തമാക്കി.

അതേസമയം ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചു. ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ അപ്പീൽ ഹർജി നൽകിയതിനു പിന്നാലെയാണ് സന്തോഷ് ഈപ്പനും സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button