Latest NewsNewsIndia

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാറ്റ്‌ഫോം ടി​ക്ക​റ്റ് നിരക്ക് വ​ര്‍​ധി​പ്പി​ച്ചു

മും​ബൈ : കോ​വി​ഡ് പ​ക​ര്‍​ച്ച​ വ്യാ​ധി​യെ​ത്തു​ട​ര്‍​ന്ന് വേ​ന​ല്‍​ക്കാ​ല​ത്ത് തി​ര​ക്ക് കൂ​ടാ​തി​രി​ക്കാ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്ലാറ്റ്‌ഫോം ടി​ക്ക​റ്റ് നിരക്ക് വ​ര്‍​ധി​പ്പി​ച്ചു. മും​ബൈ മെ​ട്രോ​പൊ​ളി​റ്റ​ന്‍ റീ​ജി​യ​നി​ലെ ചി​ല പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പ്ലാറ്റ്‌ഫോം ടി​ക്ക​റ്റ് നി​ര​ക്കാണ് വ​ര്‍​ധി​പ്പി​ച്ച​ത്.

Read Also : സൗരവ് ഗാംഗുലി ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുക്കും

പ്ലാറ്റ്‌ഫോം ടി​ക്ക​റ്റി​ന് മു​ന്‍ നി​ര​ക്കാ​യ പ​ത്ത് രൂ​പ​യ്ക്ക് പ​ക​രം 50 രൂ​പ​യാ​ണ് പു​തി​യ​താ​യി നി​ശ്ച​യി​ച്ച​ത്. ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ര്‍​മി​ന​ല്‍, ദാ​ദ​ര്‍, മും​ബൈ​യി​ലെ ലോ​ക്മ​ന്യ തി​ല​ക് ടെ​ര്‍​മി​ന​ല്‍, താ​നെ, ക​ല്യാ​ണ്‍, പ​ന്‍​വേ​ല്‍, ഭീ​വ​ണ്ടി റോ​ഡ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഈ ​വ​ര്‍​ഷം ജൂ​ണ്‍ 15 വ​രെ പു​തു​ക്കി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ തു​ട​രും. മും​ബൈ​യി​ല്‍ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ വ്യാ​പ​ക​മാ​യി കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button