CinemaLatest NewsBollywoodNewsEntertainment

സൈനയായി പരിണീതി ചോപ്ര : മാർച്ച് 26 ന് റിലീസ്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളിന്റെ ബയോപിക് ചിത്രം ‘സൈന’ യുടെ റിലീസ് പ്രഖ്യാപിച്ചു. പരിണീതി ചോപ്രയാണ് ചിത്രത്തിൽ നായികയാകുന്നത്. ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തിയറ്റർ റിലീസ് ആണെന്നാണ് ലഭ്യമായ വിവരം. അമോല്‍ ഗുപ്‌തെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാജ്യത്തെ മികച്ച അത് ലറ്റുകളിൽ ഒരാളായ സൈനയുടെ പ്രചോദനം നിറഞ്ഞ കഥ അവതരിപ്പിക്കുന്നു എന്ന് കുറിച്ചാണ് റിലീസ് പ്രഖ്യാപിച്ചത്. രണ്ടായിരത്തി പത്തൊമ്പതിൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടു. ചിത്രത്തിന് വേണ്ടി പരിണീതി ചോപ്ര ബാഡ്മിന്റണ്‍ പരീശീലനവും, കഠിനമായ ഫിറ്റ്നസ് ട്രെയിനിങ്ങുകളും ചെയ്തിരുന്നു.

ആദ്യം ശ്രദ്ധ കപൂര്‍ സൈനയുടെ കഥാപാത്രം അവതരിപ്പിക്കും എന്നായിരുന്നു തീരുമാനം. ശ്രദ്ധ ഇതിനായി ബാഡ്മിന്റണ്‍ പരീശീലനം അടക്കം തുടങ്ങിയിരുന്നെങ്കിലും പിന്നീട് മറ്റ് സിനിമകളുടെ തിരക്കുമൂലം പിന്‍മാറുകയായിരുന്നു. പിന്നാലെയാണ് പരിണീതി ചിത്രത്തിലേക്കെത്തിയത്.മണ സാധ്യതയായി തോന്നിയിരുന്നില്ല ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും തടസം നേരിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button