Latest NewsNewsIndia

സ്റ്റാലിനെ നേരിടാൻ ട്രാൻസ്‌ജെൻഡർ അപ്‌സര; അണ്ണാ ഡിഎംകെയുടെ തന്ത്രം ഫ‌ലിക്കുമോ? എൻഡിഎയുടെ വിലയിരുത്തൽ ഇങ്ങനെ

തിരിച്ചുപിടിക്കാൻ ഒരുങ്ങിത്തന്നെയാണ് ചെന്നൈയിലെ പ്രധാനപ്പെട്ട മണ്ഡലമായ കൊളത്തൂരിൽ സ്റ്റാലിന്റെ എതിർ സ്ഥാനാർത്ഥിയായി എഡിഎംകെ അപ്‌സര എന്ന ട്രാൻസ്ജെൻഡറെ രംഗത്തിറക്കിയിരിക്കുന്നത്. 2011 ൽ 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊളത്തൂരിൽ സ്റ്റാലിൻ ജയിച്ചതെങ്കിൽ, 2016 ഓടെ അത് 37,730 എന്ന വലിയ ഭൂരിപക്ഷമായി മാറിയിട്ടുണ്ടായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അതുകൊണ്ട് തന്നെ പ്രധാന നേതാക്കൾ ആരും തന്നെ കൊളത്തൂരിലേക്ക് മത്സരിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ.

Also Read:‘അഴിമതിരഹിത ഭരണമാണ് ഞങ്ങളുടെ ലക്ഷ്യം’; മുകേഷിനെ കളത്തിലിറക്കി പിണറായി സർക്കാർ

അപ്‌സര ഡിഎംകെ അധ്യക്ഷൻ സ്റ്റാലിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് എൻഡിഎ സഖ്യത്തിന്റെ വിലയിരുത്തൽ. പാര്‍ട്ടി ആസ്ഥാനത്തെത്തിയ അപ്‌സര, മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കണ്ടതിനു ശേഷം സ്ഥാനാർത്ഥിപത്രിക കൈമാറുകയായിരുന്നു. സ്റ്റാലിനെതിരെയുള്ള അനേകം പോരാട്ടങ്ങളിൽ ഒന്നുമാത്രമാണിതെന്ന് അപ്‌സര മാധ്യമങ്ങളോട് പറഞ്ഞു.

അണ്ണാ ഡിഎംകെയുടെ പ്രവർത്തകയായിട്ടായിരുന്നു അപ്‌സരയുടെ രാഷ്ട്രീയ ജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് കോൺഗ്രസിലേക്ക് മാറിയിരുന്നു. അവിടെ നിന്നുമുള്ള ആശയതർക്കളങ്ങളെത്തുടർന്നാണ് അപ്‌സര വീണ്ടും എഡിഎംകെയിലേക്ക് തിരികെ വന്നത്. അപ്സരയുടെ സ്ഥാനാർത്ഥിത്വം എഡിഎംകെയ്ക്കും എൻഡിഎയ്ക്കും നേട്ടമുണ്ടാക്കുമെന്നുതന്നെയാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button