COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 331 പേർക്ക്

ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് കേസുകളിൽ ബുധനാഴ്ച വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. പുതുതായി 331 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ അതേസമയം രോഗ ബാധിതരിൽ രോഗമുക്തരായവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 351 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് പേർ കൂടി മരണപ്പെടുകയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 378333 ആയി ഉയർന്നു.

ഇതിൽ 369277 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 6510 ആയി ഉയർന്നു. 2546 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ 501 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. റിയാദിൽ തന്നെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 134, കിഴക്കൻ പ്രവിശ്യ 66, മക്ക 46, വടക്കൻ അതിർത്തി മേഖല 24, അൽജൗഫ് 11, അസീർ 10, മദീന 10, അൽഖസീം 6, നജ്റാൻ 6, ഹാഇൽ 6, തബൂക്ക് 5, ജീസാൻ 5, അൽബാഹ 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button