Latest NewsCricketNewsSports

ന്യൂസിലൻഡിനെതിരായ നാലാം ടി20യിൽ ഓസ്‌ട്രേലിയയ്ക്ക് തകർപ്പൻ ജയം

ന്യൂസിലൻഡിനെതിരായ നാലാം ടി20യിൽ ഓസ്‌ട്രേലിയയ്ക്ക് ജയം. വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ 50 റൺസിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 18.5 ഓവറിൽ 106ന് എല്ലാവരും പുറത്തായി.

30 റൺസെടുത്ത കെയ്ൽ ജമിസോൺ മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ പിടിച്ചുനിന്നത്. കെയ്ൻ റിച്ചാർഡ്സൺ മൂന്ന് വിക്കറ്റും വീഴ്ത്തി. ആഡം സാംപെ, ഗ്ലെൻ മാക്സ്വെൽ, അഷ്ടൺ അഗർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 79 റൺസ് നേടി പുറത്താവാതെ നിന്ന ആരോൺ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമും രണ്ട് മത്സരങ്ങൾ വീതം ജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button