Latest NewsNewsIndia

വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേര്‍ കസ്റ്റഡിയില്‍

 

 

ഹൈദരാബാദ്: ഷംഷാബാദില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സംഘം നടത്തിയ തിരച്ചിലില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും, എട്ട് ലക്ഷം രൂപയും പിടികൂടി. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വ്യാജ സ്വര്‍ണം നല്‍കി കബളിപ്പിക്കുന്ന സംഘമാണ് അറസ്റ്റിലായത്.

പത്ത് ഗ്രാമിന് 40,000 രൂപയാണ് ഇവര്‍ ആവശ്യക്കാരോട് വാഗ്ദാനം നല്‍കിയിരുന്നത്. ഇത്തരത്തില്‍ കബളിക്കപ്പെട്ട വ്യക്തിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button