KeralaLatest NewsNews

മാലിന്യപ്ളാന്റില്‍ വന്‍ തീപിടിത്തം; ഏഴോളം കൂനകളിലേക്ക് തീ പടർന്ന് ചെറിയ സ്‌ഫോടനവും

കൊച്ചിയിലും സമീപത്തുമുള‌ള 12 ഫയര്‍ഫോഴ്‌സ് യൂണി‌റ്റുകള്‍ സ്ഥലത്തെത്തി.

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യപ്ളാന്റില്‍ വൻ തീപിടുത്തം. ഏഴോളം കൂനകളിലേക്ക് തീ പടര്‍ന്നതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ഇന്ന് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. കൊച്ചിയിലും സമീപത്തുമുള‌ള 12 ഫയര്‍ഫോഴ്‌സ് യൂണി‌റ്റുകള്‍ സ്ഥലത്തെത്തി.

ഫയര്‍ഫോഴ്‌സ് യൂണി‌റ്റും ഹൈ പ്രഷര്‍ പമ്പും ഉപയോഗിച്ച്‌ തീ കെടുത്താനും മാലിന്യം വേര്‍തിരിക്കാന്‍ ജെസിബി ഉപയോഗിച്ച്‌ ശ്രമിക്കുകയാണെന്നും ജില്ലാ ഫയര്‍ ഫോഴ്‌സ് ഓഫീസര്‍ എ എസ് ജോജി പറഞ്ഞു. വലിയ കാ‌റ്റുള‌ള മേഖലയാണ് ബ്രഹ്‌മപുരം. കാ‌റ്റ് മാറി വീശുന്നത് മൂലം മാലിന്യങ്ങളില്‍ തീ പടരുകയും ചെറിയ സ്‌ഫോടനം ഉണ്ടാകുകയും ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button