CricketLatest NewsNewsSports

സുന്ദറിന് സെഞ്ച്വറി നഷ്ടം; ഇന്ത്യക്ക് 160 റൺസ് ലീഡ്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 160 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ 205 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 114.4 ഓവറിലാണ് 365 റൺസെടുത്തത്. ഇന്ത്യൻ സ്കോർ 365 നിൽക്ക് അസ്കർ പട്ടാൽ, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവർ തുടരെത്തുടരെ പുറത്തായതോടെ വാഷിംഗ്ടൺ സുന്ദറിന് സെഞ്ച്വറി നഷ്ടമായി.

രാജ്യാന്തര ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറി എന്ന നേട്ടം ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വാഷിംഗ്ടൺ സുന്ദറിന് നഷ്ടമായത്. കൂട്ടു നിൽക്കാൻ ആളില്ലാതെ പോയതോടെ കന്നി സെഞ്ച്വറി എന്ന സ്വപ്നം പടിക്കൽ വീണുടഞ്ഞെങ്കിലും സുന്ദറിന്റെ പോരാട്ടം പാഴാകുന്നില്ല.

174 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 96 റൺസുമായി പുറത്താകാതെ നിന്ന സുന്ദറിന്റെ സുന്ദരമായ ഇന്നിങ്സാണ് ഇന്ത്യൻ ആരാധകർക്ക് സമ്മാനിച്ചത്. അസ്കർ പട്ടേൽ 97 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 43 റൺസ് എടുത്തു. എട്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വാഷിംഗ്ടൺ സുന്ദർ അസ്കർ പട്ടേൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button