CricketLatest NewsNewsSports

പന്ത് തകർത്താടി; ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്. തകർച്ചയുടെ വക്കിൽ നിന്നും വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയെ കരകയറ്റിയത്‌. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഏഴു വിക്കറ്റിന് 294 റൺസ് എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 89 റൺസിന്റെ ലീഡുണ്ട്. ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ 205 റൺസിനു പുറത്തായിരുന്നു.

118 ബോളിൽ 13 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പന്തിന്റെ സെഞ്ച്വറി. വാഷിങ്ടൺ സുന്ദർ (60*), രോഹിത് ശർമ (49), അജിങ്ക്യ രഹാനെ (27) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറർമാർ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വാഷിങ്ടൺ സുന്ദറിനൊപ്പം 11 റൺസോടെ അക്‌സർ പട്ടേൽ ക്രീസിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button