YouthLatest NewsNewsWomenLife StyleSpirituality

ഇടം കണ്ണ് തുടിച്ചാൽ എന്ത് സംഭവിക്കും? നിമിത്ത ശാസ്ത്രത്തിനും ചിലത് പറയാനുണ്ട്

നിമിത്തം ഭാരതീയ ജ്യോതിഷത്തിലെ പ്രമുഖമായ വലിയൊരു വിഭാഗമാണ്. മനുഷ്യ ശരീരത്തില്‍ ഓരോ അവയവങ്ങളും തുടിക്കുന്നത് ഒരോ ഫലങ്ങള്‍ക്കുള്ള സൂചനകളാണെന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. പുരുഷനും സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ വിഭിന്ന ഫലങ്ങളാണ് നിമിത്ത ശാസ്ത്രത്തില്‍ വിധിച്ചിരിക്കുന്നത്.

Also Read:തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , നിങ്ങൾക്കായി ഇതാ സൗജന്യ തൊഴിൽമേള

വലത്തായാലും ഇടത്തായാലും ഓരോ അവയവത്തിനും പ്രത്യേകം ഫലങ്ങളുമുണ്ട്. പാട്ടില്‍ പറയുന്നതു നിമിത്ത ശാസ്ത്രപ്രകാരവും ശരിതന്നെ. സ്ത്രീകള്‍ക്ക് ഇടത്തേ കണ്ണിന്റെ തടം തുടിച്ചാല്‍ പ്രിയസമാഗമം ഫലം. ഇടത്തേ കവിള്‍ തുടിച്ചാല്‍ പുരുഷബന്ധം തന്നെ സാധ്യമാകുമത്രേ. ഇതിനു പുരുഷന്മാര്‍ക്കു തുടിക്കേണ്ടത് വലതുഭാഗമാണെന്നു മാത്രം.

പുരുഷന്‍ വലതു വശവും സ്ത്രീകള്‍ക്ക് ഇടതുവശവും തുടിക്കുന്നത് പൊതുവേ നല്ലതാണ്. നേരേ മറിച്ച് ആണുങ്ങള്‍ക്ക് ഇടതു ഭാഗം തുടിക്കുന്നത് ദോഷ ഫലങ്ങളുടെ സൂചനയാണ്, സ്ത്രീകള്‍ക്ക് വലതുവശവും. എന്നാല്‍ ഇക്കാര്യങ്ങളില്‍ ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ വിശ്വാസമുള്ളവര്‍ നിരവധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button