Latest NewsKeralaNewsInternationalCrime

പാകിസ്ഥാനിൽ ഒരു കുടുംബത്തിലെ 5 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിന്നിൽ മതമൗലികവാദികളെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ ഹിന്ദു കുടുംബത്തിലെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തറുത്ത് കൊന്ന നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

റഹീം യാർ ഖാൻ പ്രദേശത്തെ അബു ദാബി കോളനിൽ കഴിഞ്ഞ ദിവസമായിരുന്ന സംഭവം നടന്നത്. കുടുംബനാഥൻ ഉൾപ്പെടെ അഞ്ച് പേരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട കുടുംബനാഥൻ ഹിന്ദുവായിരുന്നെന്നും പട്ടണത്തിൽ ഒരു തയ്യൽകട നടത്തുകയായിരുന്നുവെന്നും പൊതുപ്രവർത്തകനായ ബീർബൽ ദാസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹത്തിനടുത്ത് നിന്നും കത്തി കോടാലി എന്നീ അയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Read Also :  ജൻ ഔഷധി പരിയോജന; 2 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകി, വിറ്റ് പോയത് 11 കോടിയിലധികം പാഡുകളെന്ന് പ്രധാനമന്ത്രി

മറ്റ് പ്രശ്‌നങ്ങളിൽ ഒന്നും തന്നെ ഇടപെടാതിരുന്ന കുടുംബത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ മതമൗലികവാദികളാണെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button