KeralaLatest NewsNews

വിജയ യാത്രയുടെ സമാപനസമ്മേളനത്തില്‍ അമിത് ഷായെ ഷാള്‍ അണിയിക്കാന്‍ ചെന്ന ഇ.ശ്രീധരനെ ഞെട്ടിച്ച് അമിത് ഷാ

ഒരു നിമിഷം സദസ്സും പാര്‍ട്ടിപ്രവര്‍ത്തകരും സ്തംഭിച്ചു

തിരുവനന്തപുരം : വിജയ യാത്രയുടെ സമാപന സമ്മേളന വേദിയില്‍ മനോഹരമായ കാഴ്ചയ്ക്ക് ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും സാക്ഷികളായി. വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഷാള്‍ അണിയിക്കാന്‍ ചെന്ന മെട്രോമാന്‍ ഇ.ശ്രീധരനെ തിരിച്ച് അദ്ദേഹം ഷാള്‍ അണിയിക്കുകയായിരുന്നു.

Read Also : താരത്തിളക്കത്തിൽ തമിഴകത്ത് മുന്നേറാൻ ഗൗതമിയും; തമിഴ്മക്കളുടെ പ്രിയനടിമാർ ബിജെപിക്കായി കളത്തിലിറങ്ങി

ഷാള്‍ അണിയിക്കാന്‍ അമിത് ഷായുടെ അരികിലെത്തിയ ഇ.ശ്രീധരനില്‍ നിന്നും ഷാള്‍ പിടിച്ചു വാങ്ങി അമിത് ഷാ തിരിച്ച് അണിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഒരു നിമിഷ നേരത്തേയ്ക്ക് ഇ.ശ്രീധരനും സദസ്സും ജനങ്ങളും സ്തംഭിച്ചു. എന്നാല്‍ പിന്നീട് നിര്‍ത്താതെയുള്ള കരഘോഷമായിരുന്നു. അമിത് ഷാ ജി, ശ്രീധരന്‍ ജി എന്നും ജനങ്ങള്‍ ആര്‍ത്തുവിളിക്കുകയായിരുന്നു.

അഴിമതി തൊട്ടുതീണ്ടാതെ രാജ്യത്തിന് വേണ്ടി നിർണായക പദ്ധതികൾ പൂർത്തിയാക്കിയ ഇ ശ്രീധരന് അർഹിക്കുന്ന ആദരവ് കൂടിയായി അമിത് ഷായുടെ അപ്രതീക്ഷിതമായ സ്നേഹപ്രകടനം. മെട്രോമാൻ ബിജെപിയിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഇരുവരും ഒരു വേദി പങ്കിടുന്നത്. പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ഇ ശ്രീധരൻ രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് എടുത്തുപറയാനും അമിത് ഷാ മറന്നില്ല.

എഞ്ചിനീയറായും അദ്ധ്യാപകനായും സേവനം ആരംഭിച്ച് പിന്നീട് രാജ്യത്തെ നിരവധി വികസന പദ്ധതികൾ മുന്നിൽ നിന്നും നടപ്പിലാക്കിയ വ്യക്തിയാണ് ഇ ശ്രീധരനെന്ന് അമിത് ഷാ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button