CricketLatest NewsNewsSports

തുടർച്ചയായി 4 ലിസ്റ്റ് എ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ദേവ്ദത്ത് പടിക്കൽ

വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി 4 ലിസ്റ്റ് എ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ദേവ്ദത്ത് പടിക്കൽ. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെയാണ് ദേവ്ദത്ത് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ദേവ്ദത്ത് തന്നെയാണ് വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവുമധികം റൺസ് നേടിയ താരം. ഇന്ന് കേരളത്തിനെതിരെ 101 റൺസ് നേടിയാണ് ദേവ്ദത്ത് പുറത്തായത്.

നാലു സെഞ്ച്വറിക്കൊപ്പം രണ്ട് ഫിഫ്‌റ്റിയും താരം സ്വന്തമാക്കി. 52, 97, 126, 145, 101 എന്നിങ്ങനെയാണ് ടൂർണമെന്റിൽ താരത്തിന്റെ സ്‌കോറുകൾ. ഇന്ന് നടന്ന മത്സരത്തിൽ 80 റൺസിന് കർണാടക കേരളത്തെ പരാജപ്പെടുത്തി സെമിയിൽ പ്രവേശിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കർണാടകയ്ക്ക് ആർ സമർത്ഥ് (192), ദേവ്ദത്ത് പടിക്കൽ (101) എന്നിവരുടെ സെഞ്ച്വറികളാണ് (338) കൂറ്റൻ സ്കോർ സമ്മാനിച്ചത്. കേരളത്തിന് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ വത്സൽ ഗോവിന്ദ് – മുഹമ്മദ് അസ്ഹറുദീൻ കൂട്ടുക്കെട്ട് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. അസ്ഹറുദീൻ 52 റൺസും, ഗോവിന്ദ് 92 റൺസും നേടി പുറത്തായി.

കർണാടകയുടെ രോണിത് മോറെ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ കേരളം 43.4 ഓവറിൽ 258 റൺസിന് എല്ലാവരും പുറത്തായി. 24 നേടിയ ജലജ് സക്സേനയെ പുറത്താക്കി കൃഷ്ണപ്പ ഗൗതമാണ് കേരള ഇന്നിങ്സിന് അവസാനം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button