KeralaLatest NewsNewsCrime

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ഒരാൾ അറസ്റ്റിൽ

തിരുവല്ല: വനിതാ ദിനത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്ക്കനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാന്നാർ വലിയകുളങ്ങര മംഗലത്തുപടിറ്റതിൽ സതീശനെയാണ് നാട്ടുകാർ തിരുവല്ല പോലീസിൽ ഏൽപ്പിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ തുകലശ്ശേരി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് കാത്തു നിന്നിരുന്ന മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെയാണ് ബൈക്കിലെത്തിയ സതീശൻ മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തിരിക്കുന്നത്. പെൺകുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു ഉണ്ടായത്.

പുലിയൂർ പാലച്ചുവട് ജംഗ്ഷനിൽ സ്റ്റുഡിയോ നടത്തുന്ന ആളാണ് സതീശനെന്നും സമാന സംഭവത്തിൽ ഇയാൾ മുമ്പും പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button