Latest NewsNews

ഓൺലൈനിൽ താരമായി ചാരം ; 50 ഗ്രാമിന് വില 399 രൂപ

വർഷങ്ങൾക്ക് മുൻപ് അടുക്കളയിൽ താരമായിരുന്ന ചാരം ഒരു ഇടവേളക്ക് ശേഷം വീണ്ടും താരമായി മാറുകയാണ്. ഓൺലൈനിൽ ഓർഡർ ചെയ്താൽ സുന്ദര പായ്ക്കറ്റിലേറി അടുക്കളയിൽ പാത്രം കഴുകുന്നിടത്തുതന്നെ സ്ഥാനംപിടിക്കുന്ന രൂപത്തിലാണ് തിരിച്ചു വരവ്.

250 ഗ്രാം ചാരത്തിന് 399 രൂപയാണ് വില. എന്നാൽ, ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 160 രൂപയ്ക്കുള്ള ആദായവിൽപ്പനയാണിത്. പാത്രം കഴുകാനുള്ള തടിച്ചാരം (ഡിഷ് വാഷിങ് വുഡ് ആഷ്) എന്നാണ് വിപണിയിലെ പേര്.

Read Also : ഒടുവിൽ നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; വാക്‌സിന്‍ സ്വീകരിച്ച്‌ ഒലി

പാത്രം കഴുകാനും ഒപ്പം ചെടികൾക്കിടാനും ഉപയോഗിക്കാവുന്നത് എന്ന പേരിലുള്ളതും ഓൺലൈൻ സൈറ്റുകളിലുണ്ട്. തമിഴ്നാട് ആസ്ഥാനമായ കമ്പനികളുടെ ഉത്പന്നങ്ങളാണ് കൂടുതലും. പാത്രം കഴുകാൻ മികച്ച വസ്തുവാണ് ചാരം. കാർബണിന്റെ ശുദ്ധീകരണ സ്വഭാവമാണ് ഇതിന് അടിസ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button