Latest NewsNewsIndia

ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു!

സുബോധ് ബാജ്പായി എന്നായാൾക്ക് എതിരെയാണ് യുവതി മാര്‍ച്ച്‌ അഞ്ചിനു പൊലീസില്‍ പരാതി നല്‍കിയത്

ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ പ്രതിയെ കൈകാര്യം ചെയ്തു നാട്ടുകാര്‍. സമീപ വാസികളുടെ മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ജില്ലയിലാണ് സംഭവം.

സുബോധ് ബാജ്പായി എന്നായാൾക്ക് എതിരെയാണ് യുവതി മാര്‍ച്ച്‌ അഞ്ചിനു പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെ നാട്ടുകാര്‍ സമീപപ്രദേശത്തുനിന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് നാട്ടുകാർ ഇയാളെ മർദ്ദിച്ചിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ പ്രതിയെ താത്കാലിക ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button