Latest NewsNewsIndiaInternational

മതേതരത്വമാണ് സാർ ഇന്ത്യയുടെ ആത്മാവും ഭാവിയും; യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്ശത്തിന് മറുപടി

സാൻ

ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലാണ് ഇന്ത്യയുടെ മതേതരത്വം. അതിനെ വെല്ലുവിളിക്കുകയാണ് വിവാദപരാമര്ശത്തിലൂടെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് മതേതരത്വമാണെന്നാണ് ആദിത്യനാഥിന്റെ പുതിയ വിവാദ പരാമർശം . സ്വന്തം ലാഭത്തിനായി ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നവരെയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെയും വെറുതെ വിടില്ലെന്നും യോഗി മുന്നറിയിപ്പ് നല്‍കി. അയോദ്ധ്യ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയ രാമായണം ഗ്ലോബല്‍ എന്‍സൈക്ലോപീഡിയയ ഇ-ബുക്കിന്റെ ആദ്യ എഡിഷന്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:മുഖ്യമന്ത്രി മറന്നാലും ജനങ്ങൾ മറക്കില്ല; തൊഴിലാളികളുടെ പിന്നിലെ വൻമതിൽ തന്നെയായിരുന്നു ഇ. ശ്രീധരൻ; പിണറായി മറക്കരുത്

നിസാരമായ സാമുദായിക തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുത്. തുച്ഛമായ സാമ്ബത്തിക ലാഭത്തിന് വേണ്ടി ഇന്ത്യയെക്കുറിച്ച്‌ തെറ്റായ പ്രചാരണം നടത്തുന്ന ആളുകള്‍ അതിന്റെ അനന്തരഫലം അഭിമുഖീകരിക്കേണ്ടിവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്നതാണ് ഈ പരാമർശം. ഇന്ത്യ ഒരു മതേതരത്വ രാജ്യമാണ്. ഇന്ത്യയുടെ ആത്മാവ് നിലനിൽക്കുന്നതും അതെ മതേതരത്വത്തിലാണ്. നാനാമതവർഗ്ഗവർണ്ണങ്ങൾ ഇന്ത്യയുടെ ഭൂപ്രകൃതിയിൽ ഭംഗിയോടെ ജീവിക്കുന്നു എന്നുള്ളത് മാത്രമാണ് മറ്റുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ മാറ്റിനിർത്തുന്ന ഒരു ഘടകം. മതത്തിന്റെ പേരിൽ രാഷ്ട്രങ്ങൾ ഉണ്ടായിട്ടുള്ള ലോകം, വർണ്ണത്തിന്റെ പേരിൽ എണ്ണപ്പെടാത്തത്ര വിവേചനങ്ങൾ നിലനിൽക്കുന്ന ലോകം, ആ ലോകത്തിൽ ഇന്ത്യ ഒരു മാതൃക തന്നെയാണ്. അതെ മതേതരത്വം മാത്രമാണ് ഇന്ത്യയുടെ ആത്മാവ്. അതിനി ആരൊക്കെ തള്ളിപ്പറഞ്ഞാലും ഗാന്ധിയും സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങുമൊക്കെ കെട്ടിപ്പടുത്ത ഇന്ത്യൻ സ്വാതന്ത്രത്തെ നിറപ്പകിട്ടുള്ളതാക്കുന്നത് ഇന്ത്യയുടെ മതേതരത്വ സംവിധാനം തന്നെയാണ്.

ഇന്ത്യയിലെ നൂറുകോടി ജനങ്ങളും വിശ്വാസമർപ്പിച്ചിരിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിലാണ്. ആ ജനാധിപത്യ സംവിധാനത്തെ നിലനിർത്തുന്നത് തന്നെ ഇന്ത്യയുടെ മതേതരത്വമാണ്. എന്നിട്ടും ഒരു മുഖ്യമന്ത്രിയായിരിക്കെ എങ്ങനെയാണ് ഇത്തരത്തിലുള്ള അപക്വമായ വിമർശനങ്ങൾ ഉന്നയിക്കാനാവുക. ഈ രാജ്യം സമ്പന്നമാണ്. അതിന്റെ സമ്പന്നത നിലനിൽക്കുന്നത് മതേതരത്വത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button