CricketLatest NewsNewsSports

വിജയ് ഹസാരെ ട്രോഫി;കേരളത്തിനെ തകർത്ത് കർണാടക സെമിയിൽ

വിജയ് ഹസാരെ ട്രോഫിയിൽ കർണാടക സെമിയിൽ. കേരളത്തിനെതിരെ 80 റൺസിന്റെ വിജയമാണ് കർണാടക സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കർണാടകയ്ക്ക് ആർ സമർത്ഥ് (192), ദേവ്ദത്ത് പടിക്കൽ (101) എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കേരളത്തിന് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ വത്സൽ ഗോവിന്ദ് – മുഹമ്മദ് അസ്ഹറുദീൻ കൂട്ടുക്കെട്ട് മാത്രമാണ് പൊരുതി നോക്കിയത്. അസ്ഹറുദീൻ (52), ഗോവിന്ദ് (92) നേടി പുറത്തായി.

കർണാടകയുടെ രോണിത് മോറെ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ കേരളം 43.4 ഓവറിൽ 258 റൺസിന് എല്ലാവരും പുറത്തായി. 24 നേടിയ ജലജ് സക്സേനയെ പുറത്താക്കി കൃഷ്ണപ്പ ഗൗതമാണ് കേരള ഇന്നിങ്സിന് അവസാനം കുറിച്ചത്.

Related Articles

Post Your Comments


Back to top button