Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ഇന്ന് അഗ്നിപരീക്ഷ

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ഇന്ന് അഗ്നിപരീക്ഷ. പ്രീക്വാർട്ടറിലെ ആദ്യപാദത്തിൽ പോർച്ചുഗൽ ക്ലബായ എഫ് സി പോർട്ടോയോട് 2-1ന് യുവന്റസ് പരാജയപ്പെട്ടിരുന്നു. ഇന്ന് യുവന്റസിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വൻ മാർജിനിൽ ജയിച്ചേ മതിയാകു. സ്റ്റാർ സ്‌ട്രൈക്കർ ക്രിസ്റ്റിയാനോ റൊണാൾഡോയിൽ തന്നെയാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ. നേരത്തെ ഇറ്റാലിയൻ സീരി എയിൽ ലാസിയോയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയിരുന്നു. ഇന്നത്തെ മത്സരത്തിന് മുന്നോടിയായിട്ടാണ് വിശ്രമം.

ഡിബാല ഇന്ന് ടീമിൽ തിരിച്ചെത്തുന്നതും യുവന്റസിന് മുൻതൂക്കം നൽകും. സീരി എയിൽ മൂന്നാം സ്ഥാനത്തുള്ള യുവന്റസിന് ലീഗ് കിരീടം നേടുക എന്ന സ്വപ്നം പാതിവഴിയിലാണ്. ഇന്റർ മിലാനും എസി മിലാനുമാണ് കിരീടപോരാട്ടത്തിൽ യുവന്റസിന് മുന്നിൽ നിൽക്കുന്നത്. പിർലോയ്ക്കും ടീമിനും ഇറ്റലിയിൽ നിവർന്നുനിൽക്കണമെങ്കിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഇറ്റലിയിൽ എത്തിക്കുകയാണ് പ്രധാന കടമ്പ.

shortlink

Post Your Comments


Back to top button