KeralaLatest NewsNews

ബിജെപിയും കോണ്‍ഗ്രസും വ്യാജ പ്രചരണം അഴിച്ചു വിടുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

ചൊവ്വാഴ്ച മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പിണറായി ബുധനാഴ്ച മുതല്‍ മണ്ഡല പര്യടനം ആരംഭിക്കും.

കണ്ണൂർ: എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം 16 വരെ തുടരും. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് വ്യാജ പ്രചരണം അഴിച്ചു വിടുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്ബടിയോടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തേക്ക്.

Read Also: സ്വർണക്കടത്ത് കേസ്: അമിത്​ ഷായുടെ ഞെട്ടിക്കുന്ന ചോദ്യത്തിന് ഉത്തരംമുട്ടി പിണറായി സർക്കാർ

പിണറായി കണ്‍വെന്‍ഷന്‍‌ സെന്‍ററില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി രൂക്ഷമായി കടന്നാക്രമിച്ചു. ചൊവ്വാഴ്ച മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പിണറായി ബുധനാഴ്ച മുതല്‍ മണ്ഡല പര്യടനം ആരംഭിക്കും. ഏഴു ദിവസം നീളുന്ന പര്യടനത്തില്‍ 45 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ മറ്റ് മണ്ഡലങ്ങളിലേക്ക് പ്രചരണത്തിന് പോകുന്ന പിണറായി പ്രചരണത്തിന്‍റെ അവസാന ഘട്ടത്തില്‍ സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചെത്തും.

shortlink

Related Articles

Post Your Comments


Back to top button