Latest NewsNewsIndia

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ : പുതുക്കിയ ടൈം ടേബിള്‍ പുറത്ത് വിട്ടു

ന്യൂഡല്‍ഹി : ഐസിഎസ്‌ഇ പത്താം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷാ തീയതികളില്‍ മാറ്റം. ‌മേയ് 13നും 15നും നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളും മേയ് 13, 15, ജൂണ്‍ 12 തീയതികളിലെ 12-ാം ക്ലാസ് പരീക്ഷയുമാണ് മാറ്റിയത്. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ആണ് പുതുക്കിയ തിയതികള്‍ പുറത്തുവിട്ടത്.

Read Also : ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകം ‘മൈത്രി സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  

പുതിയ ടൈംടേബിള്‍ പ്രകാരം മേയ് 13നു നിശ്ചയിച്ചിരുന്ന ഇക്കണോമിക്സ് പരീക്ഷ മെയ് നാലിലേക്കു മാറ്റി. 15നു നിശ്ചയിച്ചിരുന്ന ആര്‍ട് പേപ്പര്‍-2 പരീക്ഷ 22നു നടക്കും. ആര്‍ട് പേപ്പര്‍-3 പരീക്ഷ 29നും ആര്‍ട് പേപ്പര്‍-4 പരീക്ഷ ജൂണ്‍ അഞ്ചിനും നടക്കും.

മേയ് 13, 15, ജൂണ്‍ 12 തീയതികളില്‍ നടത്താനിരുന്ന 12-ാം ക്ലാസ് പരീക്ഷകളും മാറ്റി. 13നു നിശ്ചയിച്ചിരുന്ന ഇംഗ്ലിഷ്-2 പരീക്ഷ മേയ് നാലിനു നടക്കും. 15നു നിശ്ചയിച്ചിരുന്ന ഹോം സയന്‍സ്-1 പരീക്ഷ 22ലേക്കും ജൂണ്‍ 12നു നിശ്ചയിച്ചിരുന്ന ആര്‍ട് പേപ്പര്‍-1 പരീക്ഷ മേയ് 12ലേക്കും മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button