KeralaLatest NewsNews

കേരളത്തിൽ ഇപ്പോൾ ബിജെപിക്ക് ക്രൈസ്തവരുടെ പിന്തുണ കിട്ടി, ഇനി മുസ്ലീങ്ങളും കൂടെ വരും; അബ്ദുള്ളക്കുട്ടി

മലപ്പുറം : മലപ്പുറത്തേക്കുള്ള സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. മലപ്പുറം ബിജെപിക്ക് ഏറെ വെല്ലുവിളിയുള്ള സ്ഥലമാണെങ്കിലും പോരാട്ടം നടത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ ബിജെപിക്ക് ക്രൈസ്തവരുടെ പിന്തുണ കിട്ടി, ഇനി  മുസ്ലീങ്ങളും കൂടെ വരും. ഇന്നത്തെ റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമാവുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയുടെ വിജയത്തിന്എല്ലാവരുടേയും, പിന്തുണയും,പ്രാർത്ഥനയും ഉണ്ടാവണമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

Read Also :  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; പിണറായി വിജയൻ നയിക്കും, 33 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല, പട്ടിക ഇങ്ങനെ

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൻ്റെ തിരക്കിലുള്ള എൽഡിഎഫും യുഡിഎഫും ഇതു വരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലീം ലീഗിൽ അരഡസനോളം നേതാക്കൾ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുണ്ട്. എസ്എഫ്ഐ നേതാവ് വി.പി.സാനുവിനെയാണ് സിപിഎം മലപ്പുറത്ത് പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button