KeralaLatest NewsNewsCrime

വി‍ഴിഞ്ഞത്ത് മയക്കുമരുന്ന് കടത്ത്; ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകൾ പിടികൂടി

വിഴിഞ്ഞം : വി‍ഴിഞ്ഞത്ത് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്‍റെ പിടിയില്‍. തിരുവനന്തപുരം വി‍ഴിഞ്ഞത്ത് വച്ചാണ് മത്സ്യബന്ധന ബോട്ടില്‍ നിന്ന് 200 കിലോ ലഹരി മരുന്നു പിടികൂടിയിരിക്കുന്നത്. ആകര്‍ഷ ദുവ എന്ന ബോട്ടില്‍ നിന്നാണ് ലഹരി മരുന്നുകള്‍ പിടികൂടിയിരിക്കുന്നത്. പാകിസ്താനില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. രാജ്യാന്തര ലഹരി മരുന്ന് കടത്ത് നിയമമനുസരിച്ചാണ് ആറുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ കൂടി കസ്റ്റഡിയിലെടുത്തെങ്കിലും നിറയെ മത്സ്യമായിരുന്നു. രണ്ടു ബോട്ടുകളെയും അതിലുണ്ടായിരുന്ന 13 പേരെയും കോസ്റ്റ് ഗാര്‍ഡിന്‍റെ കമ്പടിയോടെ ശ്രീലങ്കന്‍ നേവിക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌ത ആറു പേരെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button