Kallanum Bhagavathiyum
CricketLatest NewsNewsSports

ഇർഫാന്റെ വെടിക്കെട്ട് ബാറ്റിങ് ഫലം കണ്ടില്ല, ഇന്ത്യൻ ലെജൻഡ്സ് പൊരുതി തോറ്റു

ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യൻ ലെജൻഡസ് ഇംഗ്ലണ്ട് ലെജൻഡ്സിനോട് പൊരുതി തോറ്റു. ഇർഫാൻ പത്താനും ഗോണിയും അവസാനം വരെ പൊരുതി നോക്കിയെങ്കിലും വെറും ആറു റൺസ് അകലത്തിലാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസിന്റെ വൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ പീറ്റേഴ്‌സന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്കൂറ്റൻ സ്കോർ സമ്മാനിച്ചത്. 37 പന്തിൽ നിന്ന് 75 റൺസാണ് പീറ്റേഴ്സൺ അടിച്ചെടുത്തത്.

യൂസഫ് പത്താൻ മൂന്ന് വിക്കറ്റും, മുനാഫ് പട്ടേൽ രണ്ടു വിക്കറ്റും, പീറ്റേഴ്‌സന്റെ വിക്കറ്റ് ഉൾപ്പെടെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ഇർഫാൻ പത്താനും ബൗളിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻ നിര പരാജയപ്പെട്ടു. സച്ചിൻ 9 റൺസുമായും സെവാഗ് ആറ് റൺസുമായി പുറത്തായി. കുറഞ്ഞ സ്കോറിന് ഇന്ത്യൻ ലെജൻഡ്സിന്റെ ഇന്നിംഗ്സ് അവസാനിക്കുമെന്ന് തോന്നിയ നിമിഷം ഇർഫാൻ പത്താൻ ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 34 പന്തിൽ 61 റൺസുമായി ഇർഫാൻ വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും വെറും റൺസ് അകലെ ഇന്നിംഗ്സ് അവസാനിച്ചു. ഇർഫാനെ പുറമെ 22 റൺസുമായി യുവരാജ് മാത്രമാണ് ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്.

shortlink

Related Articles

Post Your Comments


Back to top button