CricketLatest NewsNewsSports

പട നയിച്ച് പീറ്റേഴ്സൺ; ഇംഗ്ലണ്ട് ലെജന്റസിനു ജയം

റോഡ് സേഫ്റ്റി ലോക സീരീസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ഏഴാമത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ലെജന്റസിനു ജയം. ബംഗ്ലാദേശ് ലെജന്റസിനെതിരെ ഏഴു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടിയ ഇംഗ്ലണ്ട് ലെജന്റസ് ബംഗ്ലാദേശ് ലെജന്റസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനേ ബംഗ്ലാദേശിനായുള്ളു. ഖാലിദ് മഷൂദ് (31), മുസ്തഫിസുർ റഹ്മാൻ (30) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിനെ 100 കടത്തിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സന്റെ മികവിൽ 14 ഓവറിൽ ലക്‌ഷ്യം കണ്ടു. 17 ബോളുകളിൽ ഏഴ് ബൗണ്ടറികളും ഒരു സിക്സ്റുമടക്കം 42 റൺസുമായി അദ്ദേഹം ടീമിന്റെ ടോപ് സ്കോററായി. ഓപ്പണറായാണ് പീറ്റേഴ്സൺ ഈ മത്സരത്തിൽ കളിച്ചത്. ഡാരൻ മാഡി (32*), ഫിൽ മസ്റ്റാർഡ് (27) എന്നിവരും ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button