Latest NewsNewsFootballSports

ബാഴ്‌സയുടെ യുവ താരങ്ങളിൽ മെസ്സി വിശ്വാസം അർപ്പിക്കണമെന്ന് കോമാൻ

പിഎസ്ജിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സലോണയുടെ യുവ താരങ്ങളിൽ മെസ്സി തന്റെ വിശ്വാസം അർപ്പിക്കണമെന്ന് പരിശീലകൻ റൊണാൾഡ്‌ കോമാൻ. മെസ്സി ടീമിൽ തുടരുന്നതിനെ കുറിച്ച് കാര്യമായി ചിന്തിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും കോമാൻ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. വളർന്ന് വരുന്ന യുവ താരങ്ങൾ ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാക്കുമെന്നും മെസ്സി അടുത്ത സീസണിലും ക്ലബ്ബിൽ തുടരേണ്ട കാര്യം ആലോചിക്കണമെന്നും കോമാൻ പറഞ്ഞു.

പിഎസ്ജിക്കെതിരായ മത്സരത്തിൽ ഇതുവരെ കാണാത്ത ഫൊർമേഷൻ പുറത്തെടുത്ത കോമാൻ ആദ്യ പകുതിയിൽ എതിർഭാഗത്തെ തന്റെ തന്ത്രങ്ങൾ കൊണ്ട് വെള്ളം കുടിപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പൊചെട്ടിനോ മറുതന്ത്രവുമായി വന്നത് ബാഴ്‌സയെ ഗോൾ നേടാൻ അനുവദിച്ചില്ല. പിഎസ്ജിക്കെതിരെ രണ്ടാം പാദ മത്സരം 1-1ന് സമലനിലയിൽ കലാശിച്ചതോടെ ഇരുപാദങ്ങളിലുമായി 5-2ന് പരാജയപ്പെട്ടതാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്താവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button