Latest NewsFootballNewsSports

പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ട ക്ഷീണം സതാംപ്ടണിനോട് തീർത്തു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് സതാംപ്ടണിനെ നേരിട്ട ഗ്വാർഡിയോളയുടെ ടീം രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു വിജയിച്ചത്. മെഹ്‌റസും (40,55) ഡി ബ്രുയിനും(15,59) ഇരട്ട ഗോളുകളുമായി സിറ്റി നിരയിൽ തിളങ്ങി.

ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ സിറ്റി രണ്ടാം പകുതിയിൽ ഫിൽ ഫോർഡന്റെ അസിസ്റ്റിൽ നിന്ന് ബ്രുയിനും മെഹ്‌റസും വീണ്ടും വല കുലുക്കിയതോടെ സിറ്റി ജയം കൈപിടിയിലാക്കി. ചെ ആഡംസ്(56) ആയിരുന്നു സതാംപ്ടണിന്റെ രണ്ടാം ഗോൾ നേടിയത്. ജെയിംസ് വാർഡ്-പ്ലോസാണ് (25) സതാംപ്ടണിന്റെ മറ്റൊരു സ്‌കോറർ.  ഈ വിജയം സിറ്റിക്ക് ഒന്നാം സ്ഥാനത്തുള്ള ലീഡ് 14 പോയിന്റിൽ എത്തിച്ചു. ലീഗിൽ 68 പോയിന്റാണ് സിറ്റിക്കുള്ളത്. 54 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button