Latest NewsInternational

13കാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ള ഒരാള്‍ തന്നെ പതിമൂന്നുകാരിയെ വിവാഹം കഴിക്കുകയായിരുന്നു.

ഇസ്ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിച്ചു.13 വയസുള്ള കവിത ബായിയെയാണ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മതം മാറ്റിയത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ള ഒരാള്‍ തന്നെ പതിമൂന്നുകാരിയെ വിവാഹം കഴിക്കുകയായിരുന്നു.

ആയുധ ധാരികളായ അഞ്ച് പേര്‍ മകളെ വീട്ടില്‍ നിന്ന് ബലമായി വെള്ള വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കൗമാരക്കാരി കോടതിയില്‍ ഹാജരായി. തനിക്ക് പതിനെട്ട് വയസായെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം എന്നും പറഞ്ഞതായി പാക്കിസ്ഥാൻ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാൽ വിഷയത്തിൽ സിന്ധ് ശിശു വിവാഹ നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പ്രായം നിര്‍ണ്ണയിക്കാന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കോടതി ഉത്തരവിടുമെന്നാണ് സൂചന.

read also : സുഷമാ സ്വരാജ് പാകിസ്ഥാനിൽ നിന്ന് തിരികെ കൊണ്ടുവന്ന ഗീത ഇനി അനാഥയല്ല; അമ്മയെ തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റിലൂടെ

സിന്ധിലെ കശ്‌മോര്‍ ജില്ലയിലെ തങ്‌വാനി താലൂക്കിലാണ് സംഭവം. മതപരിവര്‍ത്തനം നടത്തുന്ന ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ച്ച്‌ എട്ടിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് അഞ്ച് പുരുഷന്മാര്‍ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button