CricketLatest NewsNewsSports

ടെസ്റ്റ് കരിയറിലെ മികച്ച ബാറ്റിംഗ് റാങ്കുമായി പന്ത്

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങിൽ റിഷഭ് പന്ത് ഏഴാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് റാങ്കിങിൽ ഏഴാം സ്ഥാനത്ത് സഹായിച്ചത്. ടെസ്റ്റ് കരിയറിൽ തന്റെ ഏറ്റവും മികച്ച ബാറ്റിംഗ് റാങ്കിങിണിത്. അതേസമയം, ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 919 റേറ്റിങ് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത്  തുടരുന്നു. രണ്ടാം സ്ഥാനത്ത് 891 റേറ്റിങ് പോയിന്റുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും, 814 റേറ്റിങ് പോയിന്റുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തും തുടരുന്നു.

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ്. ബൗളർമാരുടെ റാങ്കിങ് പട്ടികയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ രണ്ടാം സ്ഥാനത്തും, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ പത്താം സ്ഥാനത്തും തുടരുന്നു. 908 റേറ്റിങ് പോയിന്റുമായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് പട്ടികയിൽ ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button