KeralaLatest NewsNews

രജനികാന്തിൻ്റെ ‘കാലാ’ ബിജിഎമ്മിൻ്റെ അകമ്പടിയോടെ എംബി രാജേഷിന്റെ മാസ് എന്‍ട്രി !

പാലക്കാട്: ഏപ്രിൽ 6 ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ സിപിഐഎം ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതോടെ, പ്രചരണത്തിൻ്റെ ഭാഗമായി സ്ഥാനാർത്ഥികളുടെ വ്യത്യസ്തമായ വീഡിയോകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. തൃത്താലയില്‍ മത്സരിക്കുന്ന എംബി രാജേഷിന്റെ വീഡിയോയും ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്.

Also Read:ഇന്ധന വിലവർധന : മാര്‍ച്ച്‌ 26ന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്ന് സമരം നടത്തുന്ന കർഷകർ

രജനീകാന്ത് നായകനായെത്തിയ കാലാ സിനിമയിലെ ബിജിഎമ്മിനോടൊപ്പമാണ് എംബി രാജേഷിന്റെ വീഡിയോ. ജീപ്പോടിച്ച്‌ പാലത്തിലൂടെ എത്തുന്ന രാജേഷ്. സ്ലോമോഷനിലാണ് എല്ലാം. ജീപ്പില്‍ നിന്നുമിറങ്ങി കുട ചൂടി നടന്നു വരുന്നതാണ് വീഡിയോ. മികച്ച പാര്‍ലമെന്റേറിയന്‍ ഇനി തൃത്താലക്ക് സ്വന്തമെന്ന് വീഡിയോയിലുണ്ട്. ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

കോണ്‍ഗ്രസിന്റെ യുവ നേതാവും സൈബര്‍ ഇടങ്ങളില്‍ സജീവവുമായ വിടി ബലര്‍റാമിനെതിരെ ഇക്കുറി മത്സരിക്കാന്‍ ഇടതുപക്ഷം ഇറക്കിയിരിക്കുന്നത് മുന്‍ എംപി എംബി രാജേഷിനെയാണ്. തൃത്താലയില്‍ വ്യക്തികള്‍ തമ്മിലല്ല രാഷ്ട്രീയ നയങ്ങള്‍ തമ്മിലാണ് മത്സരമെന്ന് ഇടത് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button