Latest NewsNewsWomenFashionBeauty & StyleLife StyleHealth & Fitness

ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴ ഉപയോ​ഗിക്കൂ

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെൽ ഉപയോഗിക്കുന്നു. മുഖസൗന്ദര്യത്തിനായി കറ്റാർവാഴ ഉയപയോ​ഗിക്കേണ്ട വിധം.

ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അരസ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 – 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ മുഖത്തെ കരുവാളിപ്പ് മാറി കിട്ടും.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ കറ്റാർവാഴ ജെൽ ഒരു തുണിയിൽ പൊതിഞ്ഞ ശേഷം കൺതടത്തിലും കൺപോളകളിലും വച്ച് കൊടുക്കുക. കറുപ്പകറ്റാൻ ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button