Latest NewsNewsFootballSports

ഫെബ്രുവരിയിലെ മികച്ച താരവും പരിശീലകനും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ ഐകെ ഗുണ്ടോഗന്. ജനുവരിയിലും ഗുണ്ടോഗൻ തന്നെയായിരുന്നു പ്രീമിയർ ലീഗിലെ മികച്ച താരം. അതേസമയം, ഫെബ്രുവരി മാസത്തെ മികച്ച പരിശീലകനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും സ്വന്തമാക്കി. ഗ്വാർഡിയോള തുടർച്ചയായ രണ്ടാം തവണയാണ് മികച്ച പരിശീലകനുള്ള അവാർഡ് നേടുന്നത്.

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഏറെ മുൻപിലുള്ള മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ മാസം നടത്തിയ മികച്ച പ്രകടനമാണ് ഗുണ്ടോഗനെയും ഗ്വാർഡിയോളയെയും അവാർഡിന് അർഹനാക്കിയത്. ജനുവരിയിൽ അഞ്ച് ഗോളുകൾ നേടിയ ഗുണ്ടോഗൻ ഫെബ്രുവരിയിൽ നാല് ഗോളുകളും നേടിയിരുന്നു. മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റി ഫെബ്രുവരിയിൽ കളിച്ച ആറ് മത്സരങ്ങളും ജയിക്കുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button