KeralaLatest NewsNews

എതിരാളി എത്രതന്നെ ശക്തനായാലും താന്‍ വിജയിച്ചിരിക്കും, അങ്കത്തട്ടിലേക്ക് ഇറങ്ങുംമുമ്പ് ഫിറോസ് കുന്നുപറമ്പിലിന്റെ ശപഥം

മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തവനൂരില്‍ മത്സരിക്കുമെന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി അവകാശപ്പെട്ട് അദ്ദേഹം രംഗത്തെത്തി. തന്റെ എതിരാളി ആരെന്നത് പ്രശ്‌നമില്ലെന്നും ഫിറോസ് പറഞ്ഞു.

Read Also : കേരളം ബി.ജെ.പിയുടെ കൈകളിലാകുമെന്ന മുന്നറിയിപ്പുമായി കോടിയേരി

ഫിറോസിനെ തവനൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ട്. സ്ഥാനാര്‍ത്ഥിയായി തന്റെ പേര് ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ മത്സരിക്കാന്‍ ഫിറോസ് നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു.

അതേസമയം, ഇത്തവണയും എല്‍.ഡി.എഫിനുവേണ്ടി തവനൂരില്‍ കെ.ടി. ജലീല്‍ തന്നെയാണ് മത്സരിക്കുന്നത്. എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണം എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങുന്നത്. വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥി വരണമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്.

മണ്ണാര്‍ക്കാട് മുന്‍ എം.എല്‍.എയായ കളത്തില്‍ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. അബ്ദുളള വികലാംഗ കോര്‍പറേഷന്റെ സംസ്ഥാന ചെയര്‍മാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നു കണ്ട  ജീവിതങ്ങളുമാണ് ഇന്ന് ഈ കാണുന്ന തരത്തില്‍ ഫിറോസിനെ സൃഷ്ടിച്ചത്. പിന്നീട് ആലത്തൂര്‍ ടൗണില്‍ ഒരു മൊബൈല്‍ കട നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് സേവനരംഗത്തേക്ക് തിരിയുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല എന്നായിരുന്നു ഫിറോസ് പണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button