CricketLatest NewsNewsSports

മൂന്നാം ഏകദിനം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ പൂനം റൗത്ത് (77), മിതാലി (36),ഹർമ്മൻപ്രീത് കൗർ (36), ദീപ്തി ശർമ്മ (36*) എന്നിവരുടെ ബാറ്റിങ് മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 248 എന്ന പൊരുതാനുള്ള സ്കോർ നേടി. ഇന്ത്യയുടെ ഓപ്പണർ സ്‌മൃതി മന്ഥന (25), സുഷമ വർമ്മ (14) ഇന്ത്യയ്ക്കായി ചെറിയ സംഭാവനകൾ നൽകി. ജെമീമ റോഡ്രിഗസ് പൂജ്യത്തിന് പുറത്താവുകയായിരുന്നു.

റൗത്ത് – മിതാലി കൂട്ടുകെട്ടാണ് തുടക്കം പാളിയ ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മായിൽ 2 വിക്കറ്റ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 15 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ്. ദീപ്തിയുടെ ബൗളിങ്ങിൽ ലോറ വോൾവാർഡിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button