Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ ചെൽസി ലീഡ്സ് മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ലീഡ്സ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ. പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ എത്താനുള്ള അവസരമാണ് ചെൽസി ഇന്ന് നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ ഇരുടീമുകളുടെയും ഗോളിനായുള്ള ശ്രമം ഫലം കണ്ടില്ല. ചെൽസിയുടെയും ലീഡ്‌സിന്റെയും ഗോൾ കീപ്പർമാരുടെ മികച്ച പ്രകടനവും മത്സരത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.

ചെൽസി പരിശീലകനായതിന് ശേഷം തോമസ് ടൂഹലിന് കീഴിൽ ഒരു ക്ലീൻ ഷീറ്റ് കൂടി സ്വന്തമാക്കിയെങ്കിലും ആദ്യ നാലിൽ സ്ഥാനമുറപ്പിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങൾക്ക് ഇന്നത്തെ സമനില തിരിച്ചടിയായി. നാളെ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ഹാം മത്സരത്തിൽ വെസ്റ്റ്ഹാം ജയിച്ചാൽ ചെൽസിയെ മറികടന്ന് അവർ പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button