KeralaNattuvarthaLatest NewsIndiaInternational

വ്യാജഡോക്ടറുടെ ചികിത്സ നേടിയത് ആയിരം പേർ, സംസ്ഥാനത്ത് ആശങ്ക വര്ധിക്കുന്നു

വ്യാജഡോക്ടർമാർ കണ്ടുപിടിക്കാൻ കഴിയാത്തത്ര നിറഞ്ഞു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ വ്യാ​ജ​ വ​നി​താ ഡോ​ക്ട​ര്‍ ത​ല​ശേ​രി​യി​ല്‍ ചി​കി​ത്സി​ച്ച​ത് ആ​യി​ര​ത്തോ​ളം​പേ​രെയാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ത​ല​ശേ​രി ഒ. വി റോ​ഡി​ലെ കീ​ര്‍​ത്തി ഹോ​സ്പി​റ്റ​ല്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ര്‍ ചി​കി​ത്സ ന​ട​ത്തി​യ​ത്. വൈ​ദ്യ ഫി​യ റാ​വു​ത്ത​ര്‍ എ​ന്ന പേ​രി​ല്‍ സോഷ്യല്‍ മീഡിയയിലൂടെ വ​ന്‍ പ്ര​ച​ര​ണം ന​ട​ത്തി സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രെ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സി​ച്ച പെ​രി​ങ്ങ​മ​ല വി​ല്ലേ​ജി​ല്‍ ഡീ​സ​ന്‍റ് മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം ഹി​സാ​ന മ​ന്‍​സി​ലി​ല്‍ ആ​രി​ഫാ ബീ​വി​യു​ടെ മ​ക​ള്‍ സോ​ഫി മോ​ളെ​( 43 ) യാണ് ​നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ അറസ്റ്റൊടെ ഞെട്ടിക്കുന്ന ഗുരുതരമായ ഒരു സാമൂഹിക പ്രശ്നമാണ് സംസ്ഥാനത്ത് ഉടലെടുക്കുന്നത്.

Also Read:എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കെന്റെ ചാണ്ടിസാറേ

ഡോ​ക്ട​റുടെ അറസ്റ്റ് സ്ഥിതീകരിച്ചതോടെ തല​ശ്ശെരി​യി​ൽ ചി​കി​ത്സ തേ​ടി​യ നൂ​റു ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മാ​റാ​രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ഇ​വ​ര്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ച്ച്‌ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റും മാ​റാ​രോ​ഗ​ങ്ങ​ള്‍ മാ​റ്റു​മെ​ന്ന് പ​ര​സ്യം ന​ല്‍​കി മ​തി​യാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ ചി​കി​ത്സ ന​ട​ത്തി​യ​താ​യാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പെ​രി​ങ്ങ​മ​ല സ്വ​ദേ​ശി​യാ​യ ഇ​വ​ര്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നീ​ലേ​ശ്വ​രം, മ​ടി​ക്കൈ, എ​രി​ക്കു​ളം, കാ​ഞ്ഞി​രം​വി​ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ച്ചു ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​താ​യും പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഡോ. ​സോ​ഫി മോ​ള്‍ എ​ന്ന പേ​രി​ലു​ള്ള ഐ​ഡി കാ​ര്‍​ഡും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​വ​ര്‍ ജോ​ലി ചെ​യ്ത് ചി​കി​ത്സ ന​ല്‍​കി​യി​ട്ടു​ണ്ട് .
മ​ട​ത്ത​റ​യി​ലു​ള​ള സ്ഥാ​പ​ന​ത്തി​ല്‍ ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യ പ​ര​സ്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ജി​ല്ലാ പൊലീ​സ് മേ​ധാ​വി പി.​കെ മ​ധു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഉ​മേ​ഷി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പാ​ലോ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​കെ.​മ​നോ​ജ് , എ​സ് ഐ ​ഇ​ര്‍​ഷാ​ദ്, റൂ​റ​ല്‍ ഷാ​ഡോ ടീ​മി​ലെ എ​സ് ഐ ​ഷി​ബു , എ ​എ​സ് ഐമാ​രായ സ​ജു , അ​നി​ല്‍​കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജേ​ഷ്, പ്ര​ശാ​ന്ത്, സു​നി​ത, ന​സീ​ഹ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ണ്ട് ദി​വ​സം നീ​രീ​ക്ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് ഫോ​റ​സ്റ്റ് കോ​ട​തി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. വ്യാജഡോക്ടർമാർക്ക് ഒരു പഞ്ഞവുമിലാത്ത നാടാണ് നമ്മുടേത് അതുകൊണ്ട് ചികിത്സ തേടും മുൻപ് ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button