KeralaLatest NewsNews

എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നത് : രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച് അപേക്ഷിക്കുകയാണ്

കാസര്‍കോട് : കാസര്‍കോട്ടെ കോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍ രൂക്ഷവിമര്‍ശനവുമായി എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നത്. താന്‍ മത്സരിക്കാന്‍ വന്നപ്പോള്‍ കലാപം ഉണ്ടാക്കിയവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്‌നക്കാരെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച് അപേക്ഷിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് നിന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടാകുന്നത് തടയരുത്. വീട്ടിന് മുന്നില്‍ രാത്രി പോസ്റ്ററൊട്ടിച്ചത് ആണത്തമില്ലാത്തവരാണെന്നും പാര്‍ട്ടി വിട്ട് പോകുമ്പോള്‍ നശിപ്പിച്ചിട്ട് പോകാമെന്നാണെങ്കില്‍ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ ഇന്നലെ പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസര്‍കോട്ടെ കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാന്‍ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button