Latest NewsIndiaNews

ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത്, പ്രത്യേകിച്ച് മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ മേഖലയില്‍ പുനരുപയോഗ ഊര്‍ജ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജം ലഭ്യമാക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ വിപണി സൃഷ്ടിക്കപ്പെടുമെന്നും ഗഡ്കരി വ്യക്തമാക്കി.

Read Also : നാലുവയസ്സുകാരിയെ 30കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവമറിഞ്ഞ പിതാവ് ജീവനൊടുക്കി

വൈദ്യുതി ഉത്പ്പാദനത്തിന് ഇന്ത്യക്ക് വളരെയധികം സാധ്യതകളും ശേഷിയുമുണ്ട്. ഇന്ത്യയിലെ സൗരോര്‍ജ നിരക്ക് യൂണിറ്റിന് 2.40 രൂപയും വാണിജ്യ വൈദ്യുതി നിരക്ക് യൂണിറ്റിന് 11 രൂപയുമാണ്. സൗരോര്‍ജം വഴി ഉല്‍പാദിപ്പിക്കുന്ന വിലകുറഞ്ഞ വൈദ്യുതി വാഹനങ്ങള്‍ക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മനിര്‍ഭര്‍ ഭാരത് സോളാര്‍, എം.എസ്.എം ഇയിലെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button