Latest NewsKeralaNews

ആര് പറഞ്ഞു നേമം ബി.ജെ.പി കോട്ടയെന്ന്, വോട്ടെടുപ്പിന് മുമ്പേ ജയം ഉറപ്പിച്ച് കെ.മുരളീധരന്‍

പാര്‍ട്ടി കണ്ടെത്തിയ ശക്തന്‍ താന്‍ തന്നെ

തിരുവനന്തപുരം : ആര് പറഞ്ഞു നേമം ബി.ജെ.പി കോട്ടയെന്ന്, വോട്ടെടുപ്പിന് മുമ്പേ ജയം ഉറപ്പിച്ച് കെ.മുരളീധരന്‍. യു.ഡി.എഫിന് വിജയം ഉറപ്പാണെന്നും മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുരളീധരന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സൂചന നല്‍കി. നേമത്ത് പാര്‍ട്ടി കണ്ടെത്തിയ ശക്തന്‍ താന്‍ തന്നെയെന്ന് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുരളീധരന്‍ തന്നെ ഒടുവില്‍ ഉറപ്പിച്ചു പറഞ്ഞു .

Read Also : കെ മുരളീധരന്‍ നട്ടെല്ലുള്ള നേതാവ്, നേമത്ത് സിപിഎം ബിജെപി മത്സരമെന്നു കെ.​സു​രേ​ന്ദ്ര​ന്‍

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചാല്‍ അടുത്തദിവസം തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, നേമത്ത് മാത്രമല്ല എല്ലായിടത്തും മുരളീധരന്‍ ശക്തനാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. നേമം ബി.ജെ.പിയുടെ കോട്ടയല്ലെന്നും ബി.ജെ.പിയെയും എല്‍.ഡി.എഫിനെയും തറപറ്റിക്കാനുള്ള ശക്തി യു.ഡി.എഫിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button