Latest NewsNewsSports

അത്ലറ്റിക്കോ മാഡ്രിഡിന് സമനില കുരുക്ക്

സ്പാനിഷ് ലാ ലീഗയിൽ പോയിന്റ് പട്ടികയിൽ തലപ്പത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് സമനില കുരുക്ക്. എവേ പോരാട്ടത്തിൽ ഗെറ്റാഫയോട് അത്ലറ്റിക്കോ ഗോൾ രഹിത സമനിലയിൽ കുടുങ്ങി. മത്സരത്തിലുടനീളം പന്ത് കൈവശമുണ്ടായിട്ടും അവസരങ്ങൾ മുതലെടുക്കാൻ അത്ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞില്ല. അതേസമയം, ലാ ലീഗയിലെ മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് എൽചെയ്‌ക്കെതിരെ 2-1ന്റെ വിജയം സ്വന്തമാക്കി.

ഒരു ഗോളിന് പിന്നിൽ നിന്നശേഷം കരിം ബെൻസെമയുടെ ഇരട്ട ഗോളിലായിരുന്നു (73, 90+1) റയലിന്റെ ജയം. ലീഗിൽ 27 മത്സരങ്ങൾ പൂർത്തിയാക്കിയ അത്ലറ്റിക്കോ മാഡ്രിഡിന് 63 പോയിന്റാണുള്ളത്. 27 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്തും ഒരു മത്സരം കുറവ് കളിച്ച ബാർസിലോണ 56 പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button